സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

24-ാം മത് വാർഷികാഘോഷം
06 Oct 2023

24-ാം മത് വാർഷികാഘോഷം

ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 9.30 നു  പ്രസിഡണ്ട് ശ്രീ. ഗോപിനാഥൻ പതാകയുയർത്തി  കലാമത്സരങ്ങളോടെ ആരംഭിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്‌ച രാവിലെ 9 30 മുതൽ കായിക മത്സരങ്ങൾ  ആരംഭിക്കുന്നു. ഒക്ടോബര്  23  ന് വൈകിട്ട് കുടുംബ സദസ്സും തുടർന്ന് കലാപരിപാടികളുമായി മുഴുവൻ കുടുംബങ്ങളുടെയും ആഘോഷമായി കൊണ്ടാടുകയാണ്.  

ചങ്ങാതിക്കൂട്ടം
02 Apr 2023

ചങ്ങാതിക്കൂട്ടം

2023 ഏപ്രിൽ 1, 2 തീയതികളിലായി രണ്ടു ദിവസം 12-ാം ക്ലാസ്സുവരെയുള്ള നഗറിലെ പ്രിയ കൂട്ടൂകാർക്കായി വിജ്ഞാനവും ഉല്ലാസവും ഉൾപ്പെടുത്തി 40 തോളം കുട്ടികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച അവധികാല ക്യാമ്പ്  ‘ചങ്ങാതിക്കൂട്ടം' വിജയകരമായിരുന്നു.

74-ാം റിപ്പബ്ലിക് ദിനാഘോഷം
26 Jan 2023

74-ാം റിപ്പബ്ലിക് ദിനാഘോഷം

ഭാരതത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതിവുപോലെ സുവര്‍ണ നഗറില്‍ നടത്തപ്പെട്ടു.

ഇരുപതിമൂന്നാമത് വാര്‍ഷിക പൊതുയോഗം
22 Jan 2023

ഇരുപതിമൂന്നാമത് വാര്‍ഷിക പൊതുയോഗം

സുവർണ നഗറിന്റെ ഇരുപതിമൂന്നാമത് വാർഷികപൊതുയോഗം 2023 ജനുവരി 22 ഞായറാഴ്ച സുവർണവീഥിയിലുള്ള സ്ഥിരം വേദിയിൽ വച്ചു നടത്തപ്പെട്ടു.

EDRAAC തൃപ്പൂണിത്തുറ മേഖല സുവർണനഗറിന് ചാമ്പ്യൻഷിപ്പ്‌
15 Jan 2023

EDRAAC തൃപ്പൂണിത്തുറ മേഖല സുവർണനഗറിന് ചാമ്പ്യൻഷിപ്പ്‌

EDRAAC തൃപ്പൂണിത്തുറ മേഖല സംഘടിപ്പിച്ച കലോത്സവത്തിൽ സുവർണനഗർ 329 പോയന്റോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 

23-ാം മത് വാർഷികാഘോഷം

കോറോണയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം മുൻ കാലങ്ങളിൽ നടത്താറുള്ളതു പോലെ മൂന്ന് ദിവസമായി ഇക്കൊല്ലത്തെ സുവർണനഗർ വാർഷികാഘോഷം സംഘടിപ്പിക്കുകയാണ്.

75-ാം വാർഷിക സ്വാതന്ത്ര്യദിനം
16 Aug 2022

75-ാം വാർഷിക സ്വാതന്ത്ര്യദിനം

സുവർണ നഗറിൽ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം സുവർണനഗറിൽ സമുചിതമായി ആഘോ ഷിച്ചു .

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306