21 October 2026

വാർഷികാഘോഷം 2026

23

സുവര്‍ണനഗറിന്റെ 27-ാമത് വാര്‍ഷികാഘോഷം ഒക്ടോബര്‍ 18,19 തീയതികളില്‍ കലാകായിക മത്സരങ്ങളും 20ന് കുടുംബസദസ്സുമായി ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ച കുടുംബസദസ്സ്, ബഹു. നഗരസഭാ അദ്ധ്യക്ഷന്‍ അഡ്വ ശ്രീ. പി എല്‍ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. ശ്രീകാന്ത് ആര്‍ നായര്‍ അതിഥികളെയും അംഗങ്ങളെയും സ്വാഗതം ചെയ്തു സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സഞ്ജയന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

തുടര്‍ന്ന്് കൗണ്‍സിലര്‍മാരായ ശ്രീ എന്‍ ബി മധുസൂദനന്‍, ശ്രീ ആനന്ദ് ജി മേനോന്‍, EDRAC തൃപ്പുണിത്തുറ മേഖല സെക്രട്ടറി, ശ്രീ എം രാമചന്ദ്രന്‍, ചൈതന്യ നഗര്‍ റസി. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജയേന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈകുന്നേരം 7 മണിയോടെ അംഗങ്ങളുടെ കലാപരിപാടികള്‍ ആരംഭിച്ചു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306