സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.
Children categories
വിജീഷിന് ചികിത്സാ സഹായം
വൃക്ക മാറ്റൽ ശസ്ത്രക്രിയക്ക് നിർബന്ധിതനായിരിക്കുന്ന ചെറുപ്പക്കാരൻ കെ.യു. വിജീഷ് ചികിത്സാ സഹായനിധിയിലേക്ക് സുവർണ നഗർ 35,500 രൂപ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്തു സഹായനിധി ഭാരവാഹികളെ ഏല്പിച്ചു.
ലോക വനിതാ ദിനം
ലോക വനിതാ ദിനത്തിന് തൃപ്പൂണിത്തുറ ജന മൈത്രി പോലീസ് - റെസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മ തൃപ്പൂണിത്തുറ ബോയ്സ് സ്കൂളിൽ വചു ആഘോഷിക്കുകയുണ്ടായി. സുവർണ നഗറിൽ നിന്നും വനിതകൾ തിരുവാതിരകളി അവതരിപ്പിച്ചു
ജനമൈത്രി പോലീസ് - റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മ - മോട്ടിവേഷൻ ക്ലാസ്
തൃപ്പൂണിത്തുറ ഹിൽപാലസ് ജന മൈ ത്രി പോലീസും റെസിഡൻസ് അസ്സോസിയേഷനുകളുടെയും കൂട്ടായ്മയുടെ ഭാഗമായി കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ തുടക്കം തൃപ്പൂണിത്തുറ CI യുടെ നേതൃത്വത്തിൽ ഫെബ്രുവരി 23 തൃപ്പൂണിത്തുറ ഗേൾസ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം നടന്ന ആദ്യ മോട്ടിവേഷൻ ക്‌ളാസിൽ സുവർണ നഗറിൽ നിന്നും 15 കുട്ടികൾ പങ്കെടുത്തു.
വാർഷിക പൊതുയോഗം
തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ റസിഡന്റ്സ് അസോസിയേഷൻ 21-ാം വാർഷിക പൊതുയോഗം ഫെബ്രുവരി 2 ന് സുവർണ നഗറിൽ നടന്നു.
പള്ളിപ്പാനം കനാൽ റോഡ് വൃത്തിയാക്കൽ
സുവർണ നഗറും, സമീപത്തുള്ള അസോസിയേഷനുകളും, സമീപവാസികളും ചേർന്നു JCB ഉപയോഗിച്ചു വൃത്തിയക്കുന്നു.
ഇരുപതാം വാർഷികം-2019
സുവർണനഗറിന്റെ ഇരുപതാമത് വാർഷികാഘോഷം ഒക്ടോബർ 6, 7, 8 , 12 തീയതികളിലായി പൂർവാധികം ഭംഗിയായി തന്നെ നടന്നു.
